Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ready

നീ​റ്റ് ക്ര​മ​ക്കേ​ട്: ചർച്ചയ്ക്കു തയാറെന്ന് കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ലും, തി​ങ്ക​ളാ​ഴ്ച​ത്തെ സ​ൻ​സ​ദ് ച​ലോ മാ​ർ​ച്ചി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മെ​തി​രേ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി ചാ​ർ​ജി​ലും പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന്‍റെ മൂ​ന്നാം ദി​ന​വും സ്തം​ഭി​ച്ചു.

രാ​വി​ലെ 11ന് ​സ​ഭാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കെതി​രേയു​ള്ള അ​തി​ക്ര​മ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു.

നീ​റ്റ് ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു പ്ര​തി​പ​ക്ഷ​ത്തെ അ​റി​യി​ച്ചെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വ​യ്ക്ക​ണ​മെ​ന്നും ച​ട്ട​പ്ര​കാ​ര​മു​ള്ള അ​ടി​യ​ന്ത​രച​ർ​ച്ച വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി​യി​ൽ കു​റ​ഞ്ഞ് ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം നി​ല​പാ​ടെ​ടു​ത്ത​തോ​ടെ സ​ഭ സ്തം​ഭി​ച്ചു. നീ​റ്റ് പ​രീ​ക്ഷാ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ ലോ​ക്‌​സ​ഭ​യി​ൽ സം​സാ​രി​ക്കാ​ൻ സ​ർ​ക്കാ​രി​നും കോ​ൺ​ഗ്ര​സി​നും അ​വ​സ​രം ന​ൽ​കി​യ​പ്പോ​ൾ, ത​ന്‍റെ പാ​ർ​ട്ടി​ക്ക് സം​സാ​രി​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് സ്പീ​ക്ക​ർ​ക്കെ​തി​രേ രം​ഗ​ത്തു​ വ​ന്നു. തു​ട​ർ​ന്ന് ലോ​ക്സ​ഭ​യി​ൽ സം​സാ​രി​ച്ച അ​ഖി​ലേ​ഷ് പ​രീ​ക്ഷ ക്ര​മ​ക്കേ​ട് കോ​ൺ​ഗ്ര​സി​ന്‍റെ​യോ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ​യോ ബി​ജെ​പി​യു​ടെ​യോ മാ​ത്രം വി​ഷ​യ​മ​ല്ല, മ​റി​ച്ച് രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഭാ​വി​യെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​നി​ടെ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കുനേരേ ക​ടു​ത്ത പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യെ​ന്നും, വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദിക്കു​ക​യും അ​വ​രു​ടെ കൈ​ക​ൾ ഒ​ടി​ക്കു​ക​യും വ​നി​താ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വ​സ്ത്ര​ങ്ങ​ൾ കീ​റു​ക​യും ചെ​യ്ത​താ​യും അ​ഖി​ലേ​ഷ് ആ​രോ​പി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സ്താ​വ​ന ന​ട​ത്താ​ത്ത​തി​നെ​യും അ​ഖി​ലേ​ഷ് ചോ​ദ്യം ചെ​യ്തു. സ​ഭ​യ്ക്കു പു​റ​ത്ത് സം​സാ​രി​ക്കാ​മെ​ങ്കി​ൽ, എ​ന്തു​കൊ​ണ്ട് പാ​ർ​ല​മെ​ന്‍റി​നു​ള്ളി​ൽ സം​സാ​രി​ച്ചു​കൂ​ടാ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​ഷ​ധം ക​ടു​ത്ത​തോ​ടെ സ്പീ​ക്ക​ർ സ​ഭ പി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ര​ണ്ട് ത​വ​ണ ചേ​ർ​ന്നെ​ങ്കി​ലും സ​ഭാ​ന​ട​പ​ടി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ മു​ങ്ങി. കോ​ൺ​ഗ്ര​സ്, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​പി​മാ​ർ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ചാ​ണ് ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ​ത്.

രാ​വി​ലെ പ​ത്തി​ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ പാ​ർ​ല​മെ​ന്‍റി​ലെ ഓ​ഫീ​സി​ൽ യോ​ഗം ചേ​ർ​ന്ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ സ​ഭാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് പാ​ർ​ല​മെ​ന്‍റ് ക​വാ​ട​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​നെ​തി​രേ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പ്ര​തി​ഷേ​ധി​ച്ചു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​ര​ന്ത​ര ബ​ഹ​ള​വും സ​ഭാ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​വും ജ​നാ​ധി​പ​ത്യ​ത്തി​നും പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ന്ത​സി​നും നി​ര​ക്കാ​ത്ത​താ​ണെ​ന്ന് രാ​ജ്യ​സ​ഭാ നേ​താ​വ് ജെ.​പി. ന​ഡ്ഡ വി​മ​ർ​ശി​ച്ചു.

Latest News

Corehub Up